സെപ്തംബര് 29 ലോക ഹൃദ്‌രോഗ ദിനത്തോടനുബന്ധിച്ച് ലിസി ഹോസ്പിറ്റലിന്റെയും ലിസി കോളേജ് ഓഫ് അലൈഡ് ഹെല്ത്ത് സയന്സസിന്റെയും ആഭിമുഖ്യത്തില് വൈവിധ്യമാര്ന്ന പരിപാടികളോടെ ആചരിച്ചു. പ്രാര്ത്ഥനയോടെ ആരംഭിച്ച ചടങ്ങില് റവ. ഫാ. ഡോ. പോള് കരേടന് ഉത്ഘാടന കര്മ്മം നിര്വ്വഹിച്ചു. അതോടെപ്പം ലിസി ഹോസ്പിറ്റല് കാര്ഡിയോളജി വിഭാഗത്തില് 20 വര്ഷം സേവനം അനുഷ്ടിച്ച സ്റ്റാഫുകളെയും ആദരിച്ചു. പ്രസ്തുത ചടങ്ങില് ലിസി കോളേജ് ഓഫ് അലൈഡ് ഹെല്ത്ത് സയന്സസ് പ്രിന്സിപ്പല് ഡോ. ഷബീര് എസ് ഇക്ബാല് സ്വാഗതം പ്രസംഗം നടത്തി. കാര്ഡിയോളജി വിഭാഗം മേധാവി ഡോ. റോണി മാത്യു. കാര്ഡിയോളി സീനിയര് കണ്സട്ടന്റും, ക്ലിനിക്കല് റിസര്ച്ച് മേധാവിയുമായ ഡോ. ജാബിര് അബ്ദുള്ളക്കുട്ടി, കാര്ഡിയാക് അനസ്‌ത്യേഷിയ വിഭാഗം മേധാവി ഡോ. ജേക്കബ് എബ്രഹാം, കാര്ഡിയോളജി കണ്സള്ട്ടന്റ് ഡോ. ജിമ്മി ജോര്ജ്, കാര്ഡിയോളജി കണ്സള്ട്ടന്റ് ഡോ. ജോ ജോസഫ് എന്നിവര് സംസാരിച്ചു. വി. ആര്. രാജേഷ് (PRO) മറുപടി പ്രസംഗം നടത്തി. കുമാരി തന്സീം സിയാദ് (BCVT 1st year student) നന്ദി അര്പ്പിച്ചു. ലിസി ആന്തത്തോടെ പരിപാടികള് അവസാനിച്ചു. കോളേജ് ഓഫ് അലൈഡ് ഹെല്ത്ത് സയന്സനിലെ വിദ്യാര്ത്ഥികള് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.